20 വർഷത്തോളമായി പ്രവാസിയാണ് ഇദ്ദേഹം. ജിദ്ദ ബവാദിയിൽ മിനി മാർക്കറ്റ് (ബഖാല) ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇർഫാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പുൽപ്പറ്റ തൃപനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി അബ്ദുൽ സലാം എന്ന മാനു (43) ആണ് മരിച്ചത്. ജിദ്ദ ബവാദിയിൽ മിനി മാർക്കറ്റ് (ബഖാല) ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇർഫാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
20 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: മൊയ്തീൻ കുട്ടി, മാതാവ്: ആമിന, ഭാര്യ: സനിയ, മക്കൾ: ഷാമിൽ, ഫാത്തിമ ദിൽന, ഫാത്തിമ മിസ്‌ല, ഫാത്തിമ ദിയ. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
