ജിസാന് സമീപം ആർദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിസാൻ അമീർ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ സ്വദേശി അബ്ദുൽ മജീദ് (46) സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ മരിച്ചു. ജിസാന് സമീപം ആർദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിസാൻ അമീർ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിതാവ്: പരേതനായ മൂഴിക്കല്‍ മൊയ്തീൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിസാനിൽ ഖബറടക്കുമെന്ന് സഹോദരൻ സിറാജും കെ.എം.സി.സി വെൽഫെയർ വിങ്‌ പ്രവർത്തകരും അറിയിച്ചു.