20 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം. 

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ (60) ആണ് ജിദ്ദയിൽ നിര്യാതനായത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 20 വർഷമായി ജിദ്ദയിലെ ബലദിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. വേലുക്കുട്ടിയാണ് പിതാവ്, മാതാവ്: പത്മാവതി. ഭാര്യ: ബീന. മക്കൾ: ശരത്, കാവ്യ. ആശുപത്രിയിലെയും മറ്റ് നയതന്ത്ര കാര്യാലയങ്ങളിലെയും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആവശ്യമായ നിയമസഹായങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.