പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഹൃദയാഘാതം മൂലം ജിദ്ദ ജർമ്മൻ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി ജിദ്ദയിൽ മരണപെട്ടു. കീഴുപറമ്പ് മനന്തല കോലത്ത് അബ്ദുൽസലാമാണ് (60) മരണപ്പെട്ടത്. ഹൃദയാഘാതം മൂലം ജിദ്ദ ജർമ്മൻ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

ദീർഘകാലമായി ജിദ്ദ അൽ സലമയിൽ താമസിച്ചു വരികയായിരുന്നു. പിതാവ്: മനന്തല കോലോത്ത് മുഹമ്മദ്. മാതാവ്: മനന്തല കാരണത്ത് ഫാത്തിമ, ഭാര്യ: മുനീറ, മക്കൾ: ഷംസില, ഷംസീറ, സുൽഫിയ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഷൗക്കത്തലി, ഷഫീഖ്. സഹോദരങ്ങൾ: റഹ്മത്തുല്ല, അബ്‌ദുൽ കരീം, നൗഷാദ്. സഹോദരിമാർ: മറിയുമ്മ, റുഖിയ്യ, ഉമ്മുസൽമ, മൈമൂന, ഖൈറുന്നീസ, ഷാജിറ. ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ മരണാന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.