താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, പ്രവാസി മലയാളി വ്യവസായി മരിച്ചു. സൗദിയിലുള്ള മജസ്റ്റിക് സ്റ്റോർസ് ട്രേഡിങ്ങ് കമ്പനി ഉടമയും പ്രമുഖ ബിസിനസുകാരനുമായ സമീറിന്റെ സഹോദരനാണ്.
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ ബിസിനസുകാരൻ ജിദ്ദയിൽ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂർ പാലക്കൽവെട്ട സ്വദേശി പറവട്ടി റഫീഖ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ജിദ്ദ ശറഫിയയിലെ പഴയ ജവാസാത്ത് ഓഫീസിനടുത്തുള്ള താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. ജിദ്ദയിൽ ശഖ്‌റ എന്ന പേരിൽ സ്റ്റേഷനറി ഹോൾസെയിൽ ഷോപ്പ് അടക്കം ബിസിനസ് നടത്തിവരികയായിരുന്നു. സൗദിയിലുള്ള മജസ്റ്റിക് സ്റ്റോർസ് ട്രേഡിങ്ങ് കമ്പനി ഉടമയും പ്രമുഖ ബിസിനസുകാരനുമായ സമീറിന്റെ സഹോദരനാണ്.
പിതാവ്: പറവട്ടി മുഹമ്മദ് എന്ന മാനു ഹാജി, മാതാവ്: വരിക്കോടൻ കദീജ, ഭാര്യ: റിഷ, മക്കൾ: നിദ ഷറിൻ, റോഷൻ, രിസ്‌വാൻ, നൗറിൻ, റഫ്‌സാൻ, സഹോദരങ്ങൾ: ബശീർ, അജ്മൽ, സമീർ, ഷജീർ, ഖാനിത. ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം ബാബ് മക്ക മസ്ജിദ് ബിൻ മഹ്ഫൂസിൽ വെച്ച് ജനാസ നമസ്കാരം നിർവഹിച്ച ശേഷം മയ്യിത്ത് അസദ് മഖ്ബറയിൽ ഖബറടക്കി. മരണവിവരം അറിഞ്ഞു ദുബായിൽ നിന്ന് സഹോദരൻ സമീറും നാട്ടിൽ നിന്നും സഹോദരൻ ഷജീറും ജിദ്ദയിലെത്തിരുന്നു. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.


