റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വര്‍ക്കല റാത്തിക്കല്‍ തൊടിയില്‍ പരേതനായ മുഹമ്മദ് അബ്ദുല്ലയുടെ മകന്‍ ഷാജഹാനാണ് (62) മരിച്ചത്. 

ഉംറ നിര്‍വഹിച്ച ശേഷം ലിഫ്റ്റില്‍ ഹറമില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഷാജഹാൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മയ്യത്ത് മക്കയില്‍ ഖബറടക്കി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സഫിയ ബീവി. മക്കള്‍: ഷഫീഖ്, സല്‍മ, ഫാത്തിമ. 

Read Also: സൗദി അറേബ്യയില്‍ മലയാളി കുടുംബം അപകടത്തിൽ പെട്ട് രണ്ട് മരണം