റിയാദ്: പ്രവാസി മലയാളി  റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലിൽ സിദ്ദീഖ് (51) റിയാദ് നസീമിലെ താമസസ്ഥലത്ത് ശനിയാഴ്ചയാണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന സിദ്ദീഖ് 30 വർഷത്തിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി മടങ്ങിവന്നത്. 

മുഹമ്മദ് ഹനീഫ, ജമീല ബീവി ദമ്പതികളുടെ മകനാണ് സിദ്ദീഖ്. ഭാര്യ: ഹംസത്ത് ബീവി. മക്കൾ: അലീന (പ്ലസ് ടു വിദ്യാർഥിനി), ആദില (പ്ലസ് വൺ വിദ്യാർഥി). രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ശ്രമം തുടങ്ങി.