വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. മസ്‌കറ്റ്-സൂര്‍ റോഡിലെ വാദി ശാബില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ മുങ്ങിയാണ് മരിച്ചത്.
മസ്കറ്റ്: ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ അബ്ദുല്ല ആഷിക് (22) ആണ് മരിച്ചത്.
മസ്‌കറ്റ്-സൂര്‍ റോഡിലെ വാദി ശാബില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ മുങ്ങിയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിക്കുകയായിരുന്നു. നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്ന അബ്ദുല്ല ആഷിക് ജോലി ആവശ്യാര്‍ത്ഥം അടുത്തിടെയാണ് ഒമാനിലെത്തിയത്. ഒമാനിലെ റൂവിയിലായിരുന്നു താമസം. അവിവാഹിതനാണ്. പിതാവ്: ശാഹുല്‍ ഹമീദ്. മാതാവ്: സുബൈദ. മൃതദേഹം സൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


