സന്ദർശന വിസയിലെത്തിയ മലയാളി അബുദാബി എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. സന്ദർശന വിസയിൽ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു.
അബുദാബി: സ്വകാര്യ സന്ദർശനത്തിന് യുഎഇയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫ് (51) അബുദാബി ഇന്റർനാഷനൽ എയർപോർട്ടിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്.
സന്ദർശന വിസയിൽ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ, മുഷ്‌ഫിറ, മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.


