മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങളും മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററും ചേർന്ന് കുവൈത്ത് മലയാളി സമൂഹത്തിന്റെ യോഗം വിളിച്ചു ചേർക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങളും മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററും ചേർന്ന് കുവൈത്ത് മലയാളി സമൂഹത്തിന്റെ യോഗം വിളിച്ചു ചേർക്കുന്നു. മുഖ്യമന്ത്രി നവംബർ 7-നാണ് കുവൈത്ത് സന്ദർശിക്കുന്നത്. 1998-ന് ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.
കുവൈത്ത് മലയാളി സമൂഹത്തെ നേരിൽ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശനം വിജയകരമാക്കുന്നതിനും കുവൈത്തിലെ മലയാളികൾ അദ്ദേഹത്തിന് ഉചിതമായ സ്വീകരണം ഒരുക്കുന്നതിനുമായി ഒക്ടോബർ 11 ശനിയാഴ്ച വൈകുന്നേരം 6.30-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ യോഗം ചേരും. യോഗത്തിൽ കുവൈത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.


