സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മലയാളി മരിച്ചത്. ലൈഫ് ജാക്കറ്റ് ധരിച്ച സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. 

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ കയാക്കിങ് അപകടത്തിൽ പെട്ട സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിപിൻ മൈക്കിൾ (40) ആണ് മുങ്ങി മരിച്ചത്. 

കയാക്കിങ് അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ തടാകത്തിൽ ചാടി രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം. അപകടത്തിൽ പെട്ടവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. അവർ രക്ഷപ്പെട്ടു. എന്നാൽ ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്ന ബിപിന്‍റെ മൃതദേഹം പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് കരക്കെടുത്തത്. ഭാര്യയും, മൂന്ന് മക്കളുമുണ്ട്. ന്യൂജേഴ്‌സിയിലായിരുന്നു താമസം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം