ഇദ്ദേഹം ഓടിഞ്ഞ കാറാണ് മറിഞ്ഞത്. കൂടെയുണ്ടായിരുന്ന ജയന്ത് പരശുരാം, അഭിജിത്ത് എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് അൽ അഹ്സയിലെ ഉദൈലിയ റോഡിൽ കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി നൊച്ചോട്ടെ നാസര്‍ (58) ആണ് മരിച്ചത്. ഇദ്ദേഹം ഓടിഞ്ഞ കാറാണ് മറിഞ്ഞത്. കൂടെയുണ്ടായിരുന്ന ജയന്ത് പരശുരാം, അഭിജിത്ത് എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. മൃതദേഹം ഹുഫൂഫിലെ കിങ് ഫഹദ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

Read Also -  ഇന്ത്യക്കാരേ സുവര്‍ണാവസരം! 90 ദിവസം കാലാവധി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്, ഇ-വിസ പ്രഖ്യാപിച്ചു

ഹൃദയാഘാതം മൂലം താമസ സ്ഥലത്തുവെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ദുഖ്നയിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ വടക്കാഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുവിന്റെ മൃതദേഹം ദുഖ്നയിൽ ഖബറടക്കി. ദുഖ്നയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്ന കുഞ്ഞീതു ഈ മാസം 22ന് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. 

നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും ഖുറൈമാൻ സൽഹിയ കെ.എം.സി.സി പ്രവർത്തകരും നേതൃത്വം നൽകി. ദുബൈയിൽ ജോലി ചെയ്യുന്ന മരുമകൻ ഷഫീഖ് ഖബറടക്കത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്