ജിദ്ദ: ജിദ്ദയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ ചേര്‍ത്തലയില്‍ വയലാര്‍ സ്വദേശിയായ പൂത്തംവെളിയില്‍ ലെനീഷ് (39)ആണ് മരിച്ചത്. 

പഴയ ഇരുമ്പ് സാധനങ്ങള്‍ ശേഖരിക്കുന്ന സ്ക്രാപ്പ് യാര്‍ഡില്‍ ടാങ്ക് മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ചായിരുന്നു മരണം സംഭവിച്ചായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് അറിയിച്ചു.