മസ്കത്തില്‍: ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് (58) ആണ് മരിച്ചത്. സുഹാര്‍ ഫലജില്‍ വെച്ചായിരുന്നു അപകടം. ദീര്‍ഘകാലമായി മുഹമ്മദ് ലിവയില്‍ ഒരു കടയില്‍ ജോലി ചെയ്തുവരികയായിരുന്നു.

റസിഡന്‍ഷ്യല്‍ കാര്‍ഡ് പുതുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ഇപ്പോള്‍ സുഹാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.