സുഹാറില്‍ നിര്‍മ്മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

മസ്കറ്റ്: ഒമാനില്‍ മലയാളി മരിച്ചു. ആലപ്പുഴ നൂറനാട് ഉളവുകാട് സ്വദേശി ഹരിഭവനത്തില്‍ ഹരി (49) ആണ് ഒമാനിലെ സുഹാറില്‍ മരിച്ചത്. സുഹാറില്‍ നിര്‍മ്മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് 10 ദിവസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: യശോധരൻ. മാതാവ്: ലളിത. ഭാര്യ: ഷിബി. മക്കൾ: അനാമിക, അഭിജിത്ത്.

Read Also -  മൂന്ന് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍

വാഹനാപകടത്തിൽ മരിച്ച മലയാളി ഉംറ തീർഥാടകൻറെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി

റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച മലയാളി ഉംറ തീർഥാടകെൻറ മൃതദേഹം ജിദ്ദയിൽ ഖബറടക്കി. മലപ്പുറം മക്കരപ്പറമ്പ് കുറുവ മീനാർകുഴി മുല്ലപ്പള്ളി കുഞ്ഞി മുഹമ്മദ് (49) എന്ന ബാപ്പുട്ടിയുടെ മൃതദേഹമാണ് സംസ്കരിച്ചത്. കഴിഞ്ഞ ഡിസംബർ 18 നാണ് ഉംറ നിർവഹിക്കുന്നതിനായി കുഞ്ഞി മുഹമ്മദ് സൗദിയിൽ എത്തിയത്. 

ഡിസംബർ 24 ന് മദീനയിൽ നിന്നു തിരിച്ചുവരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഈ മാസം 15നാണ് മരിച്ചത്. മക്കരപ്പറമ്പ് സർവീസ് ബാങ്ക് മുൻ ഡയറക്ടറും പൊതുമരാമത്ത് കോൺട്രാക്ടറുമായിരുന്നു. പിതാവ്: സൂപ്പി ഹാജി. മാതാവ്: പരേതയായ ഫാത്തിമ പരിയാരത്ത് (പാതിരമണ്ണ). ഭര്യ: ഖൈറുന്നീസ കുണ്ടുവായിൽ (പൊൻമള). മക്കൾ: സിൽസില, സൽമാൻ, മുനവ്വർ, മുഹമ്മദ്. സഹോദരങ്ങൾ: ആസ്യ, മൈമൂന, അബ്ദുറഹിമാൻ, ഖദീജ, ഷറഫുദ്ധീൻ, ഇബ്രാഹിം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...