റിയാദ്: അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പ് റിയാദിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറം തോപ്പില്‍ വീട്ടിൽ അബ്ദുല്‍ ജബ്ബാറാണ് (56) മരിച്ചത്. ന്യൂസനാഇയ്യ ദീം അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. ഭാര്യ: നൂറുന്നിസ. മക്കള്‍: ഷബിന, ജാസിയ. മൃതദേഹം റിയാദിൽ  ഖബറടക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി ഉദ്യോഗസ്ഥനായ എൻജി. നന്ദുവിനോടൊപ്പം കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.