മലപ്പുറം മേലാറ്റൂർ സ്വദേശി സുലൈമാൻ ആണ് മരിച്ചത്

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്റ്റ് ഓഫീസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ് റിയാദ് എക്സിറ്റ് 12 റൗദയിൽ മരിച്ചത്. സ്പോൺസറുടെ കീഴിൽ മൂന്ന് വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിതാവ്: മുഹമ്മദ്‌ (പരേതൻ), മാതാവ്: തിത്തു, ഭാര്യ: സാജിദ, മക്കൾ: നിഹാൽ, നിദാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷെബീർ കളത്തിൽ, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്.

read more: സൂക്ഷിച്ചില്ലേൽ പണികിട്ടും, ദുബൈയിലെ റോഡുകളിൽ നിയമ ലംഘനം നിരീക്ഷിക്കാൻ റഡാറുകളെത്തുന്നു