ഇന്ത്യ, സൗദി അറേബ്യ, ദുബൈ, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ഗൈനക്കോളജി രംഗത്ത് പ്രശസ്തയായിരുന്നു.

ലണ്ടന്‍: പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് (65) യുകെയില്‍ നിര്യാതയായി. ബ്രിട്ടനിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറിലുള്ള വെസ്റ്റണിങ്ങില്‍ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 

ഇന്ത്യ, സൗദി അറേബ്യ, ദുബൈ, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ഗൈനക്കോളജി രംഗത്ത് പ്രശസ്തയായിരുന്നു. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍, മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്. ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവർത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസും എംഡിയും പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം നടത്തി. ബ്രിട്ടനിൽ ഗൈനക്കോളജി കൺസൾട്ടാന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഭർത്താവ് ഡോ. ഷംസ് മൂപ്പൻ ബ്രിട്ടനിൽ ഓർത്തോഡോണ്ടിസ്റ്റാണ്.

Read Also -  30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി; ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തിയ മലയാളി മരിച്ചു

മസ്തിഷ്കാഘാതം; പ്രവാസി സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: മസ്തിഷ്കാഘാതമുണ്ടായി സൗദി ആശുപത്രിയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. ചെന്നൈ സ്വദേശിയായ അബ്ദുൽ ഹക്കീം (46) ആണ് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. ജുബൈലിലെ ഒരു ഒരു കാറ്ററിങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജർ ആയിരുന്നു അബ്ദുൽ ഹകീം. 

മസ്തിഷ്കാഘാതത്തെ തുടർന്ന് അൽമന ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്. മൃതദേഹം ജുബൈൽ അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. പിതാവ്: അബ്ദുൽ റഷീദ്, മാതാവ്: നൂർജഹാൻ, ഭാര്യ: ആതിയ റബ്ബാനി, മകൾ: അരീബ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...