പത്ത് വര്‍ഷത്തിലേറെയായി പ്രവാസിയായിരുന്ന ഹമീദ് അല്‍ ബൈദ ട്രേഡിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. ചാവക്കാട് അകലാട് കാട്ടിലപ്പള്ളികിഴക്ക് ഭാഗം സ്വദേശി വട്ടംപറമ്പില്‍ ഹമീദ് (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ഹമീദ് ഓടിച്ചിരുന്ന ബസില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പത്ത് വര്‍ഷത്തിലേറെയായി പ്രവാസിയായിരുന്ന ഹമീദ് അല്‍ ബൈദ ട്രേഡിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പരേതരായ കഴുമത്തിപ്പറമ്പില്‍ അബ്‍ദുല്ലക്കുട്ടിയുടെയും ചേക്കായിയുടെയും മകനാണ്. ഭാര്യ - ഷാഹിദ. മക്കള്‍ - അര്‍ഷ, അസ്‍ന, അനസ്. മരുമക്കള്‍ - അബ്ബാസ്, ബാദുഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Read also:  മലയാളി ദമ്പതികളുടെ രണ്ടര വയസുള്ള മകന്‍ ബഹ്റൈനില്‍ നിര്യാതനായി

സൗദി അറേബ്യയിൽ വാഹനാപകടം; 10 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു
റിയാദ്: തെക്കൻ സൗദിയിൽ വാഹനാപകടത്തിൽ 10 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. അല്‍ബാഹ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ പിക്കപ്പുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം. അഖീഖില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബാഹ യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ അല്‍മഖ്‌വായിലാണ് അപകടത്തില്‍പെട്ടത്. സ്ഥാപനം വിട്ട് വിദ്യാര്‍ഥിനികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരില്‍ ഏഴു പേര്‍ ചികിത്സകള്‍ക്കു ശേഷം ആശുപത്രി വിട്ടു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Read also: ഉറക്കത്തിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് പ്രവാസി മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ സുഹൃത്തുക്കള്‍