തീപ്പൊള്ളലേറ്റ് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റിയാദ്: മലയാളി ജിദ്ദയിൽ തീപ്പൊള്ളലേറ്റ് മരിച്ചു. മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്. തീപ്പൊള്ളലേറ്റ് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ്: തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്ദു. മാതാവ്: പരേതയായ പാത്തുമ്മക്കുട്ടി. ഭാര്യ: ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ്‌, ആയിഷ ഷിസ. സഹോദരങ്ങൾ: കബീർ (ജിദ്ദ), അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവുചെയ്യും.

Read Also - നാലുവർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നു, ഇക്കുറി ഭാഗ്യം തുണച്ചു; ഒറ്റ ടിക്കറ്റ്, കയ്യിലെത്തിയത് കോടികൾ

മലയാളി യുവാവ് ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു 

ദോഹ: ഖത്തറില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം പത്തൊമ്പതാംമയില്‍ സ്വദേശി നവാസ് ത്വയ്യിബിന്‍റെ മകന്‍ ഷംനാദ് വി നവാസ് (25) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചുണ്ടായ തളര്‍ച്ചയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസന്‍ മുബൈറിക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജോലിക്കാരനാണ്. ഒറ്റപ്പാലം മണ്ഡലം കെഎംസിസി മുന്‍ ഭാരവാഹിയാണ് ഷംനാദിന്‍റെ പിതാവ് നവാസ് ത്വയ്യിബ്. ഷംനാദും കെഎംസിസി പ്രവര്‍ത്തകനാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം