32 വർഷമായി സൗദിയിലുള്ള ഇദ്ദേഹം നസീമിൽ ഫർണിച്ചർ ഷോറൂം ജീവനക്കാരനാണ്. ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. 

റിയാദ്: സൗദി അറേബ്യയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദിലെ താമസസ്ഥലത്ത് തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി ആർ.വി. മന്ദിരത്തിൽ തങ്കപ്പൻ രാജമണി (56) ആണ് കുഴഞ്ഞുവീണ് മരിച്ചത്. 32 വർഷമായി സൗദിയിലുള്ള ഇദ്ദേഹം നസീമിൽ ഫർണിച്ചർ ഷോറൂം ജീവനക്കാരനാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: വിജയകുമാരി. മക്കൾ: ആർ.വി. വിശാഖ്, ആർ.വി. രേഷ്‌മ. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, ഫിറോസ് ഖാൻ കൊട്ടിയം, മെഹബൂബ് ചെറിയവളപ്പ്, ഷാഫി കല്ലറ എന്നിവർ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾക്ക് രംഗത്തുണ്ട്.