ഡ്രൈവറും മേസനുമായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ബുധനാഴ്ച പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. താമസ സ്ഥലത്തു നിന്ന് പോകുമ്പോൾ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ.
റിയാദ്: നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ് അനസ് (43) ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. ഈയാഴ്ച നാട്ടിൽ പോകാൻ റീഎൻട്രി വിസ അടിച്ചു അതിനുള്ള ഒരുക്കത്തിലായിരുന്നു.
ഡ്രൈവറും മേസനുമായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ബുധനാഴ്ച പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. താമസ സ്ഥലത്തു നിന്ന് പോകുമ്പോൾ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ. ഭാര്യ - ഷീജ, മക്കൾ - സൽമാൻ, ഫർഹാൻ, ഇർഫാൻ. സഹോദരങ്ങൾ - താഹിർ, ശറഫുദ്ദീൻ, നിസാം, ഹലീം, നദീറ. ഹാഇലിൽ ജോലി ചെയ്യുന്ന സഹോദരൻ ഹലീം വിവരമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കാൻ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
Read also: യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവാവിന് പരിക്ക്
ഒമാനിൽ നാല് വയസുകാരി മുങ്ങി മരിച്ചു
മസ്‍കത്ത്: ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു. ബഹ്‌ലയിലെ ഒരു താഴ്‌വരയിൽ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്ന സമയത്താണ് കുട്ടിയെ വാദിയില്‍ കാണാതായതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് നടന്ന തെരച്ചിലില്‍ ബഹ്‌ലയിലെ വെള്ളക്കെട്ടിൽ നിന്ന് ഒരു സ്വദേശി പൗരൻ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു. കുട്ടികളുടെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണമെന്നും അവരെ ഒറ്റയ്‍ക്ക് വാദികളില്‍ വിടരുതെന്നും റോയല്‍ ഒമാന്‍ പൊലീസ്, രാജ്യത്തെ എല്ലാ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു.
Read also: മലയാളി ഹജ്ജ് തീര്‍ത്ഥാടക മക്കയില്‍ മരിച്ചു
ഒമാനില്‍ സ്വദേശിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
മസ്‌കറ്റ്: ഒമാനില്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ അല്‍ ദാഹിറ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് ഒരു പൗരനെ അറസ്റ്റ് ചെയ്തു. ഒമാന്‍ സ്വദേശിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
قيادة شرطة محافظة الظاهرة تُلقي القبض على مواطن بتهمة إطلاق عيار ناري على مواطن أخر أدى إلى وفاته، وتُستكمل بحقة الإجراءات القانونية#شرطة_عمان_السلطانية
— شرطة عُمان السلطانية (@RoyalOmanPolice) August 1, 2022
