31 വർഷമായി ഖാബൂറയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ബാലകൃഷ്‌ണൻ.
മസ്കത്ത്: കൊല്ലം സ്വദേശിയായ പ്രവാസി ഒമാനില്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കുണ്ടറ എഴുകോണിലെ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തിൽ കോമളൻ ബാലകൃഷ്‌ണൻ (60) ആണ് ഒമാനിലെ ഖാബൂറയിൽ മരിച്ചത്. 31 വർഷമായി ഖാബൂറയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ബാലകൃഷ്‌ണൻ. ഭാര്യ - ജൂലി. മകൾ - ഗ്രീഷ്മ. ഖാബൂറ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Read also: പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
