15 വർഷമായി അബഹയിലെ അത്‌ലാല്‍ മന്തി കടയില്‍ ജോലി ചെയ്യുന്ന ശിവകുമാര്‍ ഒരു വർഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. 

റിയാദ്: ആലപ്പുഴയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ നൂറനാട് ശിവപ്രഭയിൽ താമസിക്കുന്ന ശിവകുമാര്‍ (46) ആണ് സൗദി അറേബ്യയിലെ ദക്ഷിണ മേഖലയിലെ അബഹയില്‍ നിര്യാതനായത്. അബഹ ടൗണില്‍ മരുന്ന് വാങ്ങാനെത്തിയ അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

15 വർഷമായി അബഹയിലെ അത്‌ലാല്‍ മന്തി കടയില്‍ ജോലി ചെയ്യുന്ന ശിവകുമാര്‍ ഒരു വർഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. അമ്മ - പ്രഭ, അച്ഛന്‍ - ദുരൈ സ്വാമി. ഭാര്യ - അനിത, സഹോദരങ്ങള്‍ - ആസി, കനി. അബഹയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ആസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂർത്തിയാക്കാന്‍ ശ്രമം തുടങ്ങി. സഹായവുമായി ബാഷ കോട്ട, സന്തോഷ് കൈരളി (പ്രവാസി സംഘം), സൈനുദ്ദീന്‍ അമാനി (ഐ.സി.എഫ്) എന്നിവര്‍ രംഗത്തുണ്ട്.

Read also: പരിക്കേറ്റ് നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോർട്ടിന് മുന്നിൽ വെച്ച് വാഹനമിടിച്ച് ഗുരുതര പരിക്ക്