റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു കീരിരകത്ത് അബ്ദുല്ല. 30 വർഷമായി റിയാദിൽ പ്രവാസിയാണ്. 

റിയാദ്: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മലയാളി സൗദി അറേബ്യയിലെ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല (54) യാത്രാമദ്ധ്യ ബത്ഹയിൽ വെച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. 

റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു കീരിരകത്ത് അബ്ദുല്ല. 30 വർഷമായി റിയാദിൽ പ്രവാസിയാണ്. പിതാവ് - ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ - അഫ്സത്ത്, മക്കൾ - ഇബ്രാഹീം, മുഹമ്മദ്‌ അഫ്സൽ, നഫീസത്തുൽ ശിഫ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് ചെറിയവളപ്പിൽ എന്നിവർ രംഗത്തുണ്ട്.

Read also:  കേടായ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

വാഹനം ഓടിക്കുന്നതിനിടെ സിഗ്നലില്‍ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
ദോഹ: ഖത്തറില്‍ ട്രെയിലര്‍ ഓടിക്കുന്നതിനിടെ ഹൃദയസ്‍തംഭനം ഉണ്ടായ പ്രവാസി മലയാളി യുവാവ് മരിച്ചു. പറവൂര്‍, പൂയപ്പിള്ളി പള്ളിത്തറ ജിതിന്‍ (ജിത്തു - 34) ആണ് മരിച്ചത്. വാഹനം ഓടിക്കുന്നതിനിടെ സിഗ്നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് മുന്നോട്ട് നീങ്ങിയില്ല. പിന്നിലെ വാഹനങ്ങളില്‍ ഉള്ളവര്‍ നോക്കിയപ്പോള്‍ സ്റ്റിയറിങിന് മുകളിലേക്ക് കുഴഞ്ഞുവീണ നിലയിലായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബു - ജയന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - ജീമോള്‍ മുരുകന്‍, ജിബി ഷിബു.

Read also:  അച്ഛന്റെ കണ്ണുവെട്ടിച്ച് വീടിന് പുറത്തിറങ്ങിയ രണ്ട് വയസുകാരന്‍ വീടിന് മുന്നില്‍‍ വെച്ച് കാറിടിച്ച് മരിച്ചു