Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു

30 വർഷമായി പ്രവാസിയായിരുന്ന കണ്ണൂർ‍ സ്വദേശിയാണ് താമസ സ്ഥലത്ത് മരണപ്പെട്ടത്.

malayali expat died at his place of residence in Saudi Arabia
Author
First Published Sep 3, 2024, 9:37 PM IST | Last Updated Sep 3, 2024, 9:37 PM IST

റിയാദ്: പ്രവസി മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. കണ്ണൂര്‍ മയ്യില്‍ സ്വദേശി അമ്പിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഞായറാഴ്ച മരിച്ചത്. 30 വര്‍ഷമായി പ്രവാസിയായ അദ്ദേഹം റിയാദിലെ സുലൈയില്‍ ബഖാല (ഗ്രോസറി ഷോപ്പ്) നടത്തുകയായിരുന്ന. 

ഭാര്യ - ബുഷ്‌റ, മക്കള്‍ - മുബശിര്‍, മുഹ്‌സിന്‍, മുഫ്‌ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മഹ്ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios