പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജോലി ചെയ്‍തിരുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് വടകര കീഴല്‍മുക്ക് മുടപ്പിലാവില്‍ വേണു കല്ലായില്‍ (60) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
പരേതനായ പത്മനാഭന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ - സുജാത. മക്കള്‍ - സുരഭി, സുവര്‍ണ. മരുമക്കള്‍ - പ്രശാന്ത് ആര്‍ നായര്‍, വിജയകുമാര്‍. സഹോദരങ്ങള്‍ - രാധാകൃഷ്ണന്‍. സുരേഷ് ബാബു. വേണു ജോലി ചെയ്‍തിരുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബഹ്റൈന്‍ പ്രതിഭ, ബി.കെ.എസ്.എഫ് എന്നീ പ്രവാസി സംഘടനകളും ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച ആന്ധ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആന്ധ്രാ ഈസ്റ്റ് ഗോദാവരി, മലികിപുരം സ്വദേശി രസൊലെ മട്ടാ ചന്ദ്ര റാവുവിന്റെയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ (55) മൃതദേഹം ആണ് നാട്ടിൽ അയച്ചത്.
റിയാദിൽ ജോലിക്കിടയിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടനെ മരണം സംഭവിച്ചു. മട്ട സുശീലയാണ് ഭാര്യ. ദിശ റിയാദ് റീജനൽ കമ്മിറ്റി പ്രവർത്തകരുടെ അടിയന്തിര ഇടപെടലിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് നാട്ടിൽ എത്തിച്ചത്.
Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു