നെഞ്ച് വേദനയെ തുടര്‍ന്ന് നൗഷാദിനെ കിങ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനാമ: തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം ബഹ്റൈനില്‍ മരിച്ചു. അണ്ടൂര്‍കോണം സ്വദേശിയായ നബില്‍ മന്‍സിലില്‍ നൗഷാദ് (48) ആണ് മരിച്ചത്. അറാദ് റാമിസില്‍ ഫുഡ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

നെഞ്ച് വേദനയെ തുടര്‍ന്ന് നൗഷാദിനെ കിങ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം ജൂണില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ബഹ്റൈനില്‍ എത്തുന്നതിന് മുമ്പ് ഇരുപത് വര്‍ഷം ഒമാനില്‍ ജോലി ചെയ്‍തിരുന്നു. ഭാര്യ - ഷീജ. മക്കള്‍ - നബീല്‍, നദീര്‍, യാസിം.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

രക്തസമ്മർദം ഉയർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: രക്തസമ്മർദം ഉയർന്നതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചൽ പെരുമണ്ണൂർ സ്വദേശി അറക്കൽ പാറവിള പുത്തൻവീട്ടിൽ സത്യദേവനാണ് (67) മരിച്ചത്. സൗദിയിലെ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ നാഷനൽ ആശുപത്രിയിലായിരുന്നു. 

ബുറൈദയിലെ ആദൃകാല പ്രവാസികളിൽ ഒരാളായിരുന്നു 'സതൃണ്ണൻ' എന്ന് പരിചയക്കാർ വിളിക്കുന്ന സത്യദേവൻ. 40 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായ ഇദ്ദേഹം ഖസീം പ്രവാസി സംഘം അംഗമായിരുന്നു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. തങ്കമണിയാണ് ഭാര്യ. മക്കൾ - സൗമ്യ, അരുൺ. മരുമക്കൾ - റാം മോഹൻ, അക്ഷര.മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കുന്നതിനായി ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്.