കുവൈത്തിലെ ഫർവാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി. മാഹി അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ (41) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ - റജിനാസ്. മക്കൾ - ഇലാൻ, അലിൻ, ഐസിൻ. സഹോദരങ്ങൾ - അനീല, അനൂഷ.
Read also: യുഎഇയിലെ പ്രമുഖ നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ മാജിദ് അല്‍ ഫലാസി നിര്യാതനായി
രക്തസമ്മർദം ഉയർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: രക്തസമ്മർദം ഉയർന്നതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചൽ പെരുമണ്ണൂർ സ്വദേശി അറക്കൽ പാറവിള പുത്തൻവീട്ടിൽ സത്യദേവനാണ് (67) മരിച്ചത്. സൗദിയിലെ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ നാഷനൽ ആശുപത്രിയിലായിരുന്നു.
ബുറൈദയിലെ ആദൃകാല പ്രവാസികളിൽ ഒരാളായിരുന്നു 'സതൃണ്ണൻ' എന്ന് പരിചയക്കാർ വിളിക്കുന്ന സത്യദേവൻ. 40 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായ ഇദ്ദേഹം ഖസീം പ്രവാസി സംഘം അംഗമായിരുന്നു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. തങ്കമണിയാണ് ഭാര്യ. മക്കൾ - സൗമ്യ, അരുൺ. മരുമക്കൾ - റാം മോഹൻ, അക്ഷര.മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കുന്നതിനായി ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്.
Read also: വിസിറ്റിങ് വിസയിൽ പിതാവിന്റെ അടുത്തെത്തിയ യുവതി ഹൃദയാഘാതം മൂലം മരിച്ചു
