മസ്‍കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കെ.വി ബഷീര്‍ ഒമാനില്‍ കോഫി ഷോപ്പ് നടത്തിവരികയായിരുന്നു.

മസ്‍കത്ത്: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതയായി. കോഴിക്കോട് കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ (52) ആണ് റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മസ്‍കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കെ.വി ബഷീര്‍ ഒമാനില്‍ കോഫി ഷോപ്പ് നടത്തിവരികയായിരുന്നു.

ഭാര്യ - സഫീറ. മക്കള്‍ - മുഹമ്മദ് ഡാനിഷ്, ദില്‍ഷ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്. മസ്‍കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‍കാരത്തിന് ശേഷം അമീറത്ത് ഖബര്‍ സ്ഥാനില്‍ നടന്നു.

Read also:  പ്രവാസി സാമൂഹിക പ്രവർത്തകൻ സനു മഠത്തിലിന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‍കരിച്ചു

ആറ് മാസം മുമ്പ് പുതിയ വിസയിലെത്തിയ പ്രവാസി തൂങ്ങി മരിച്ച നിലയില്‍
റിയാദ്: തമിഴ്‌നാട് സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേനൻ മുത്തുമാരി (47) എന്നയാളാണ് തൂങ്ങി മരിച്ചത്. സൗദിയില്‍ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മുത്തുമാരി. 

നാട്ടില്‍ നിന്ന് ആറുമാസം മുമ്പാണ് അദ്ദേഹം പുതിയ വിസയിൽ ജോലിക്കെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.

Read also: പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു