43 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു

റിയാദ്: നാല് പതിറ്റാണ്ടിലധികമായി സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. കൊല്ലം ചവറ സ്വദേശി തൃപ്തി വീട്ടിൽ നബീൽ (72) ആണ് മരിച്ചത്. 43 വർഷമായി സൗദിയിൽ പ്രവാസിയാണ്. കമ്പനികൾക്ക് വിവിധ നിർമാണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്. 

നിരവധി വർഷം ജിദ്ദ ബാബ് മക്ക പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. എട്ട് മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ - മൈമൂനത്ത്, മക്കൾ - ഫായിസ്, അഷ്‌ഫാഖ്‌ (മക്ക), ആയിഷ (ഷാർജ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകൻ അഷ്‌ഫാഖ്‌ അറിയിച്ചു.

Read also: പ്രവാസി മലയാളി യുവാവ് ബഹ്റൈനിലെ ആശുപത്രിയില്‍ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചേളാരി സൂപ്പര്‍ ബസാറിലെ ചോലയില്‍ വീട്ടില്‍ അഷ്റഫ് (50) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അഷ്റഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നേരത്തെ ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി സലാലയിലെ സാദയിലുള്ള ഒരു ബേക്കറിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ - അഫ്‍സത്ത്. മക്കള്‍ - ആദില്‍ അദ്‍നാന്‍, അഫ്‍നാന്‍, ഷന്‍സ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അറിയിച്ചു.

Read also: സൗദി അറേബ്യയിലെ മുൻ പ്രവാസിയും വ്യവസായിയുമായ ഹംസ പൂക്കയിൽ നിര്യാതനായി