20 വർഷത്തോളമായി റിയാദിലുള്ള ഇദ്ദേഹം സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി നാനിയത്ത് മുഹമ്മദ് (54) ആണ് താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തോളമായി റിയാദിലുള്ള ഇദ്ദേഹം സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഷാഹിന മുഹമ്മദ്, മക്കൾ - ഷിറിൻ ഷഹാന, ഫാത്തിമ ഷഹാന, ആയിഷ ഷഹാന, മുഹമ്മദ് ഷാദിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ശറഫ് മടവൂർ, റംഷാദ് നിലമ്പൂർ എന്നിവർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read also:  നാട്ടിൽ പോകാനിരുന്ന ദിവസം പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ദുബൈ: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് യുഎഇയില്‍ മരിച്ചു.​ തിരുവനന്തപുരം വെട്ടൂർ റാത്തിക്കൽ വലിയവീട്ടിൽ അബ്ദുൽ റാഫി (59) ആണ് ദുബൈയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ദുബൈ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്​- അബ്ദുൽ അസീസ്. മാതാവ്​- ഐഷാ ബീവി. ഭാര്യ - സീന. മക്കൾ - റഹീസ്​ (ദുബൈ), ഈസ, ആയിഷ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ്​ പ്രതിനിധികൾ അറിയിച്ചു.

Read also: പ്രവാസി വീട്ടമ്മ നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്