ജിദ്ദയിൽ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിയാണ് മരിച്ചത്.
റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട് മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ (52) ആണ് മരിച്ചത്. ജിദ്ദയിൽ സ്വകാര്യ കമ്പനിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പിതാവ് - പരേതനായ ഹംസ. മാതാവ് പാത്തേയ്കുട്ടി. ഭാര്യ - നസീമ. മക്കൾ - ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ - സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്.
Read also: പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മുങ്ങിമരിച്ചു
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന മലയാളി വനിതാ ഹജ്ജ് തീർത്ഥാടക മരിച്ചു
റിയാദ്: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന മലയാളി ഹജ്ജ് തീർത്ഥാടക മരിച്ചു. തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂർ അറകുളം വടക്ക് സ്വദേശി പുതുവീട്ടിൽ ഹബീബിന്റെ ഭാര്യ സാജിത (52) മിനായിലെ ആശുപത്രിയിലാണ് മരിച്ചത്. ശ്വാസ തടസ്സം ഉണ്ടായിരുന്ന ഇവർ ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു കഴിഞ്ഞ ദിവസം ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നത്. മിന അൽ ജസർ ആശുപത്രിയിലാണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മക്കയിൽ ഖബറടക്കും. ഇബ്രാഹിമാണ് പിതാവ്. മാതാവ് നബീസ ഇബ്രാഹിം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
