15 വര്‍ഷമായി സൗദി അറേബ്യയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദ് ബദ്‍രിയ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോകവെയായിരുന്നു അന്ത്യം.

റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ വയത്തൂര്‍ തൊട്ടിപ്പാലം ചെമ്പയില്‍ വീട്ടില്‍ അലി അഷ്റഫ് (48) ആണ് റിയാദില്‍ നിര്യാതനായത്. 15 വര്‍ഷമായി സൗദി അറേബ്യയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദ് ബദ്‍രിയ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോകവെയായിരുന്നു അന്ത്യം.

കുഞ്ഞുമുഹമ്മദിന്റെയും നബീസയുടെയും മകനാണ്. ഭാര്യ - നബീസ ആനിക്കല്‍. മക്കള്‍ - മുഹമ്മദ് സാലിഹ്, സാജിര്‍ ചെമ്പയില്‍, ഫാത്തിമത്ത് സജ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി റിയാദ് മലപ്പുറം കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഇസ്‍മായില്‍ പടിക്കല്‍, ബന്ധുക്കളായ അബൂബക്കര്‍ ഫൈസി, വെള്ളില അന്‍വര്‍, സലാം, മുസ്‍തഫ, സുഹൃത്ത് റഷീദ് കൊല്ലം തുടങ്ങിയവര്‍ രംഗത്തുണ്ട്. ഖബറടക്കം റിയാദില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.