മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ന്യൂഏജ് ഭാരവാഹികളും സുഹൃത്തുക്കളും അറിയിച്ചു.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. കൊല്ലം റോഡുവിള സ്വദേശി പുത്തൻ വീട്ടില്‍ ശിഹാബുദ്ദീന്‍ (46) ആണ് മരിച്ചത്. റോഡുവിള പുത്തൻവീട് ജമാൽ - നബ്‍സ ബീവി ദമ്പതികളുടെ മകനാണ്. ജിദ്ദ ഹയ്യു സാമിറില്‍ കുടിവെള്ള കമ്പനി ജോലിക്കാരനായിരുന്നു. ന്യൂ ഏജ് ഇന്ത്യ ഫോറം പ്രവർത്തകനായിരുന്നു. ഭാര്യ - ഹലീമ. മക്കള്‍ - ആഫിയ, ആലിയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ന്യൂഏജ് ഭാരവാഹികളും സുഹൃത്തുക്കളും അറിയിച്ചു.

Read also: ചികിത്സയ്ക്ക് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു

കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. 

ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച് മരിച്ചത്. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Scroll to load tweet…

Read also: ഇങ്ങനെയാണ് പ്രവാസികള്‍; ദേശാതിരുകളില്ലാത്ത കരുതൽ അനുഭവിച്ച ഇന്ത്യക്കാരന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം നാടണയുന്നു