പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി അൽബാഹ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി തെക്കൻ സൗദിയിലെ അൽബാഹയിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കറാണ് മരിച്ചത്. അൽബാഹക്ക് സമീപം മഖ്‌വ അൽശാതി മീൻകടയിൽ ജീവനക്കാരനായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി അൽബാഹ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബൂബക്കറിന്റെ മകനും സഹോദരനും അൽബാഹയിലുണ്ട്. മൃതദേഹം അൽബാഹ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read also: മക്കയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
പ്രവാസി സാമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിൽ സാമൂഹിക പ്രവർത്തകനായിരുന്ന തിരുവനന്തപുരം വെമ്പായം സ്വദേശി സുനിൽ കുമാർ (ഗോപി) ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. റിയാദ് പ്രവിശ്യയിലെ ബീഷയിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു. 20 വർഷമായി ബീഷയിൽ കെട്ടിട നിർമാണജോലി ചെയ്യുകയായിരുന്നു.
രണ്ട് വർഷം മുമ്പ് നാട്ടിൽ പോയെങ്കിലും ഏതാനും മാസം മുമ്പാണ് പുതിയ വിസയിൽ വീണ്ടും ബീഷയിൽ തിരിച്ചെത്തിയത്. രണ്ടാഴ്ച മുമ്പ് ബീഷയിലെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം ഉണ്ടാവുകയും ഉടനെ കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിക്കുകയും രക്തധമനികളിലെ രണ്ട് ബ്ലോക്കുകൾ നീക്കുകയും ചെയ്തിരുന്നു.
മൂന്നാമത്തെ ബ്ലോക്ക് നീക്കം ചെയ്യാനായി നാട്ടിൽ പോയതായിരുന്നു. നാട്ടിലെ ആശുപത്രിയിൽനിന്ന് മൂന്നാമത്തെ ബ്ലോക്കും ഒഴിവാക്കിയെങ്കിലും നാലുദിവസത്തിന് ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ - ശാമിനി, മക്കൾ - ആകാശ്, ഗൗരി.
Read also: സന്ദര്‍ശക വിസയില്‍ പിതാവിന്റെ അടുത്തെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു