മക്കയിലെ കിംഗ് അബ്ദുല്‍അസീസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

റിയാദ്: മക്കയിലെ ശിഫ അല്‍ബറക്ക പോളിക്ലിനിക്ക് സൂപ്പര്‍വൈസറും മലപ്പുറം കോഡൂര്‍ സ്വദേശിയുമായ അബ്ദുല്‍ റസാഖ് (63) മക്കയില്‍ നിര്യാതനായി. വെസ്റ്റ് കോഡൂരിലെ പുല്‍പ്പാട്ടില്‍ അരീക്കാട്ടില്‍ മമ്മദു ഹാജിയുടെ മകനാണ്. മക്കയിലെ കിംഗ് അബ്ദുല്‍അസീസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

കെ.പി.എ മജീദ് എം.എല്‍.എയുടെ ജ്യേഷ്ഠ സഹോദരന്‍ കരുവള്ളി പാത്തിക്കല്‍ പരേതനായ ബാപ്പുട്ടിയുടെ മകള്‍ പടപ്പറമ്പിലെ കെ.പി റഹീന നൈനയാണ് ഭാര്യ. മക്കള്‍ - റാഫിയ, റിയ. മരുമകന്‍ - കടുവത്ത് വടക്കേ വളപ്പില്‍ ഷാനവാസ് (താനൂര്‍). മൃതദേഹം ഇന്ന് മക്കയില്‍ ഖബറടക്കും.

Read also: യുകെയില്‍ മലയാളി നഴ്സ് വീടിനുള്ളില്‍ മരിച്ച നിലയില്‍

സ്കൂൾ ബസിൽ നിന്ന് വീണ് ഇന്ത്യന്‍ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍കൂള്‍ ബസില്‍ നിന്നു വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിദ്യാർത്ഥിനി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും കുട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. 

ഏതാനും ദിവസം മുമ്പ് അബു ഹലീഫ ഏരിയയിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയാക്കി. അശ്രദ്ധയും കൃത്യമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും കാരണം മുമ്പും സ്കൂൾ കുട്ടിൾക്ക് അപകടം സംഭവിച്ചിരുന്നതായി കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

Read also: കുവൈത്തില്‍ 14 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു