വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന  അബ്ദുല്‍ ഖാദര്‍ നേരത്തെ കെ.എം.സി.സി ഭാരവാഹിയുമായിരുന്നു. 

ദുബൈ: കാസര്‍കോട് സ്വദേശിയായ പ്രവാസി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ അരമനയാണ് (52) മരിച്ചത്. വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ഖാദര്‍ നേരത്തെ കെ.എം.സി.സി ഭാരവാഹിയുമായിരുന്നു. മാതാവ് - അസ്മ. ഭാര്യ - ഫള്‌ലുന്നിസ. മക്കള്‍ - മുഹമ്മദ് ഷഹ്‌സാദ്, ഫാത്തിമ, മറിയം. സഹോദരങ്ങള്‍ - മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂര്‍, ആയിശ, ബുഷ്‌റ, ഖദീജ, ഹസീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read also: നാട്ടില്‍ നിന്നെത്തിയ മലയാളി ദുബൈ വിമാനത്താവളത്തില്‍ വെച്ച് മരിച്ചു

ഒന്നര മാസമായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ഒന്നര മാസമായി ചികിത്സയിലായിരുന്ന തലശ്ശേരി വടക്കുമ്പാട് മസ്ജിദിന് സമീപം ചെങ്ങരയില്‍ സി.കെ ഇസ്മയില്‍ (55) ആണ് മരിച്ചത്. റിയാദില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. 

ഭാര്യ - സഫീറ. മക്കള്‍ - സഫ, ഇര്‍ഫാന്‍, മിസ്ബാഹ്. സഹോദരങ്ങള്‍ - റഹ്മാന്‍, ഖാലിദ്, സുഹറ, റാബിയ, ഇസ്ഹാഖ്, സുനീറ, പരേതനായ ഉമ്മര്‍. സഹോദരന്‍ ഇസ്ഹാഖ് ദുബൈയില്‍ നിന്ന് റിയാദിലെത്തിയിട്ടുണ്ട്. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് വൈസ് ചെയര്‍മാന്‍ മഹബൂബ് ചെറിയവളപ്പിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

YouTube video player