നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊല്ലം ചടയമംഗലം പള്ളിമുക്ക് പേരൂർകോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിെൻറയും ജുബൈരിയാ ബീവിയുടെയും മകൻ അലീമുദ്ധീെൻറ (54) മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദ് എക്സിറ്റ് എട്ടിലെ അൽമുൻസിയായിൽ രണ്ടര വർഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌പോൺസർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഏന്നാൽ മൂന്ന് ദിവസത്തിനുശേഷം വീണ്ടും ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. അൽ മുവാസാത്ത് ആശുപത്രിയിലാണ് മരിച്ചത്. കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യവിഭാഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കളുടെ സമ്മതപ്രകാരം റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. ഭാര്യ: ഷെറീന, മക്കൾ: ഫാത്തിമ (ഒമ്പത്), ഹിഫ്സ (നാല്). കേളി ദവാദ്മി യൂനിറ്റ് സെക്രട്ടറി ഉമറിെൻറ പ്രിതൃ സഹോദര പുത്രനാണ് മരിച്ച അലീമുദ്ധീൻ.

Read Also -  ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ അപകടം, വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം