കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ വെച്ചാണ് മരണമടഞ്ഞത്.
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു, കൊല്ലം ജില്ലയിലെ ആയൂർ സ്വദേശി അലക്സ്കുട്ടി (59) ആണ് അദാൻ ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്. ആയൂർ ഇടമുളക്കൽ എസ് സി ബി മുൻ ഡയറക്ടർ ബോർഡ് മെമ്പർ ഷൈനി അലക്സിന്റെ ഭർത്താവും യൂത്ത് കോൺഗ്രസ് മുൻ ഇടമുളക്കൽ മണ്ഡലം പ്രസിഡണ്ട് അനു പി അലക്സിന്റെ പിതാവുമാണ് മരണപെട്ട അലക്സ്കുട്ടി. മറ്റൊരു മകൻ അജു പി അലക്സ് , മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒഐസിസി കെയർ ടീം ചെയ്തു വരുന്നു.
Read Also - ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ദേഹാസ്വാസ്ഥ്യം; മലയാളി കുവൈത്തിൽ നിര്യാതനായി
