ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. 

മസ്‌കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിലെ ബർഖയിലുള്ള അൽ സീർ കമ്പനി ജീവനക്കാരൻ തൃശ്ശൂർ സ്വദേശി മാത്യൂസ് ചിറമ്മൽ ജോസാണ് (56) മരിച്ചത്. തൃശൂർ കരാഞ്ചിറ സ്വദേശി ചിറമേൽ വീട്ടിൽ പരേതനായ സിഎം ജോസിന്റെയും കൊച്ചുമേരിയുടെയും മകനാണ്.

ഇന്നലെ രാവിലെ ബർഖയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ: കരോലിൻ മാത്യൂസ്, മകൾ മറിയ മാത്യൂസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതശരീരം നാട്ടിലെത്തിക്കുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.

Read Also - ബഹ്റൈൻ ഇന്ത്യന്‍ സ്‌​കൂ​ളിലെ മലയാളി അ​ധ്യാ​പി​ക നിര്യാതയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം