താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ മരിക്കുകയുമായിരുന്നു. 

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി ജിദ്ദയിൽ മരിച്ചു. റുവൈസിൽ താമസക്കാരനായ അരിക്കുംപുറത്ത് മുഹമ്മദ് മുസ്തഫ (54) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു.

പിതാവ്: സൈതാലി, മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമ പുൽപ്പറമ്പൻ, മക്കൾ: ഷബീർ, ജാസിർ, ഷാഹിന, മരുമക്കൾ: അഷ്റഫ് അരീക്കോട്, സൗഖിയ ബാനു അരിമ്പ്ര, സഹോദരങ്ങൾ: ലത്തീഫ്, സഫിയ. മരണാനന്തര സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് അംഗങ്ങൾ രംഗത്തുണ്ട്.

Read Also - ജോലിക്ക് എത്തിയില്ല, സ്പോൺസർ തിരക്കി ഫ്ലാറ്റിലെത്തി, കണ്ടത് മൃതദേഹങ്ങൾ; മലയാളി ദമ്പതികൾ സൗദിയിൽ മരിച്ച നിലയിൽ

24 വർഷമായി പ്രവാസി; മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു

റിയാദ്: റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു (58) നിര്യാതനായി. വീണാഭവനിൽ
രാഘവെൻറയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ്. 

കഴിഞ്ഞ 24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി റിയാദിലേക്ക് മാറ്റുകയായിരുന്നു.

ഖസീം പ്രവാസി സംഘം ഉനൈസ ടൗൺ യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നടന്നു വരുന്നു. ഭാര്യ: വി. മണി. മക്കൾ: വീണ, വിപിൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം