മസ്കറ്റിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു ഇദ്ദേഹം.

മസ്കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ (46) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 

മസ്കറ്റിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു ഇദ്ദേഹം. ഭാര്യ: നജ്മ ഫൈസല്‍, പിതാവ്: അബ്ദുല്ല, മാതാവ്: പാത്തൂട്ടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അറിയിച്ചു. 

Read Also -  ഒപ്പം ജീവിക്കാൻ കൊതി, പക്ഷേ കാത്തിരുന്നത്..; ഭാര്യയും മക്കളുമെത്തി ദിവസങ്ങൾക്കകം തീരാവേദന, നൊമ്പരമായി കുറിപ്പ്

രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, വൈകിട്ടോടെ മരണം; പ്രവാസി മലയാളി അധ്യാപിക മരിച്ചു 

റിയാദ്: മലയാളി അധ്യാപിക റിയാദിൽ നിര്യാതയായി. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയും മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപികയുമായ വീണാ കിരണ്‍ (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. 

രാവിലെ ദേഹാസ്വാസ്ഥ്യം മൂലം റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ട് ആറോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി റിയാദിലുള്ള വീണ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ മലസിലുള്ള ഇൻറര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ടെക്‌നിക്കല്‍ എൻജിനീയറാണ്. കഴിഞ്ഞ 19 വര്‍ഷമായി റിയാദിലുണ്ട്. മകള്‍ അവന്തികാ കിരണ്‍ മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാർഥിനിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...