ഹാഇലിലേക്ക് വാഹനവുമായി ഓട്ടം പോയതായിരുന്നു ശംസുദ്ദീൻ. അദ്ദേഹം ഓടിച്ചിരുന്ന കാര്‍ അൽ ഹുമിയാത്തിൽ വെച്ച് ട്രൈലറിന് പിന്നിലിടിക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കാർ ട്രൈലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്ഡ മലയാളി ടാക്സി ഡ്രൈവർ മരിച്ചു. അൽഖർജിൽ രണ്ട് പതിറ്റാണ്ടിലേറെയായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ആലുവ ദേശം സ്വദേശി ശംസുദ്ദീൻ തുമ്പലകത്ത് (52) ആണ് മരിച്ചത്. ഹാഇലിലേക്കുള്ള യാത്രാമധ്യേ അൽ ഹുമിയാത്ത് എന്ന സ്ഥലത്തുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഹാഇലിലേക്ക് വാഹനവുമായി ഓട്ടം പോയതായിരുന്നു ശംസുദ്ദീൻ. അദ്ദേഹം ഓടിച്ചിരുന്ന കാര്‍ അൽ ഹുമിയാത്തിൽ വെച്ച് ട്രൈലറിന് പിന്നിലിടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ അൽഖസറ ജനറൽ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. 

Read also: യുകെയില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു
അബുദാബി : 
അബുദാബിയിൽ ബന്ധുവുന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ ആണ് മരിച്ചത്. 38 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ പ്രകോപിതനായ ബന്ധു കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.