നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരണപ്പെട്ടത്. 

ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ആണ് ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം ഉണ്ടായത്.

അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും അറിയിച്ചു. ഭാര്യ: ശ്രീകല മുരളി. മക്കള്‍: ഗൗതം മുരളി, ജിതിന്‍ മുരളി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം