സഫ്‌വാൻറെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
റിയാദ്: മക്കയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി കുപ്പാച്ചന്‍റെ വീട്ടിൽ സഫ്‌വാൻ (34) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മക്കയിലെ സായിദിൽ വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഫ്‌വാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സഫ്‌വാെൻറ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
മക്കയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച സഫ്വാൻ. പിതാവ്: ചെറിയബാവ, മാതാവ്: മൈമൂനത്ത്, ഭാര്യ: ഹന്നത്. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ മക്ക കെ.എം.സി.സി പ്രവർത്തകർ സഹായത്തിനുണ്ട്.
Read Also - ടവലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് 234,000 ട്രമഡോള്‍ ഗുളികകള്‍
ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് നിര്യാതനായി
റിയാദ്: ചികിത്സക്കായി സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് പോയ മലയാളി യുവ എൻജിനീയർ നിര്യാതനായി. ദമ്മാമിൽ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോൺഡ്ജ് എന്ന സ്ഥാപനത്തിൽ ഇൻഫോർമേഷൻ ടെക്‌നോളജി എൻജിനീയറായ കോഴിക്കോട് മുല്ലാൻറകത്ത് പുതിയ പുരയിൽ അബ്ദുൽ ഗഫൂറിനെറ മകൻ പർവീൻ ഹസൻ (33) ആണ് മരിച്ചത്.
ഇറാമിൽ സീനിയർ ഡെവലപ്പർ, കോ-ആർക്കിടെക്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. അഞ്ചു മാസം മുമ്പ് അസുഖ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി. ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണം. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ ഖബറടക്കി. ഭാര്യ - സിദ്ര. മകൻ - ഫൈസാൻ. സഹോദരങ്ങൾ - ഫാത്തിമത്ത് മൗസിം, ഫൗസൽ ഹസ്സൻ.
