ബഹ്റൈനില്‍ യു.എസ് നേവിയില്‍ ജീവനക്കാരനായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര കുനിയില്‍ എങ്ങീന്റവിട ഷൗക്കത്തലി (57) ആണ് മരിച്ചത്. ബഹ്റൈനില്‍ യു.എസ് നേവിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം 33 ബഹ്റൈനില്‍ പ്രവാസിയായിരുന്നു. ഖാലിദ് - സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ - സുലേഖ. മക്കള്‍ - ഷബീബ്, ഷഹബാസ്, സുസ്‍ന. സഹോദരങ്ങള്‍ - നൗഷാദ്‌ (യുഎഇ), ഷാഹിദ് (ബഹ്റൈന്‍), നുഷാരത്ത്.