ഹൃദയാഘാതം മൂലം പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. 

മനാമ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ പൂത്തൂർ കൈപറമ്പ് കാരണാട്ട് വീട്ടിൽ സദാനന്ദൻ (49) ആണ് ബഹ്റൈനിൽ നിര്യാതനായത്. ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. 

പിതാവ്: മാധവൻ, മാതാവ്: അമ്മു, ഭാര്യ : പ്രഭീര. മക്കൾ : നക്ഷത്ര, നൃത്ത. സദാനന്ദന്റെ രണ്ടു സഹോദരന്മാർ സന്തോഷ്‌, സത്യൻ എന്നിവർ ബഹ്റൈനിലുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Read Also -  ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം