ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 

mortal remains of malayali died in riyadh repatriated

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിെൻറ (58) മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലർച്ചെ കോഴിക്കോടെത്തിച്ച മൃതദേഹം രാവിലെ 10ഓടെ ഫാറൂഖ് കോളജിലുള്ള വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി നാസർ കാരക്കുന്ന്, കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി ഗോപിനാഥ്, ഏരിയ കമ്മറ്റിക്ക് വേണ്ടി നാസർ, യൂനിറ്റിനുവേണ്ടി കൃഷ്ണൻ കുട്ടി എന്നിവർ റീത്ത് സമർപ്പിച്ചു.

നാട്ടിലെ പ്രവർത്തനങ്ങൾക്ക് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സുരേഷ് നേതൃത്വം നൽകി. സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ കേളി മുൻ സെക്രട്ടറിമാരായ റഷീദ് മേലേതിൽ, ഷൗക്കത്ത് നിലമ്പൂർ, മുൻ രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, കേളി അംഗങ്ങളായ നാസർ കാരക്കുന്ന്, ഗോപിനാഥ്, സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി പ്രവീൺ കുമാർ, ലോക്കൽ സെക്രട്ടറി ബീനാ പ്രഭാകരൻ ചന്ദ് എന്നിവർ സംസാരിച്ചു.

Read Also -  ജോലിക്കെത്തി 3 മാസം തികയും മുമ്പ് ഗുരുതര രോഗം; കാലിൽ തുടങ്ങി കരളിനെ വരെ ബാധിച്ചു, ഒടുവിൽ മലയാളി നഴ്സ് നാടണഞ്ഞു

റിയാദിൽ അരങ്ങേറിയ ‘കേളിദിനം 2025’െൻറ വേദിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി ശനിയാഴ്ച രാത്രിയോടെ റൂമിലേക്ക് മടങ്ങിയ ബലരാമന് ഉറങ്ങുന്നതിന് മുമ്പ് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിന് ശേഷം വീണ്ടും ഹൃദയസ്തംഭനം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്. പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രവാസി സംബന്ധമായ വിഷയങ്ങളിലും നിരന്തരം ഇടപെടാറുള്ള ബലരാമൻ സുലൈ ഏരിയയിലെ കേളിയുടെ സജീവ പ്രവർത്തകനായിരുന്നു. ജീവിതപങ്കാളി: രതി. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios