Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

ജിദ്ദയിലെ ഷാരാ ഖുറൈശില്‍ താമസിച്ചിരുന്ന പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ചു.

malayali expat died in his residence in Saudi Arabia
Author
Riyadh Saudi Arabia, First Published Aug 3, 2022, 6:21 PM IST

റിയാദ്: പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തൂവൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി യൂസുഫ് മുസ്ലിയാരകത്ത് (35) ആണ് ജിദ്ദയിലെ താമസ സ്ഥലത്ത് മരിച്ചത്. ഷാരാ ഖുറൈശിലാണ് താമസിച്ചിരുന്നത്. 

ഭാര്യ സജ്ന. രണ്ടു മക്കളുണ്ട്. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലയാളി ഹജ്ജ് തീര്‍ത്ഥാടക മക്കയില്‍ മരിച്ചു
റിയാദ്: സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ മലയാളി വനിതാതീര്‍ഥാടക മക്കയില്‍ നിര്യാതയായി. തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ (62) ആണ് പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ മരിച്ചത്.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ഇവരെ അസുഖബാധയെ തുടര്‍ന്ന് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മരണവിവിരമറിഞ്ഞ് നാട്ടിലുള്ള ഭര്‍ത്താവ് മൂസക്കുട്ടി, മസ്‌കത്തിലുള്ള മകന്‍ അജാസ് എന്നിവര്‍ മക്കയില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: മുബീഷ്, നിബിത, അജാസ്. ചിട്ടോത്തയില്‍ ഉമറിന്റെയും താഹിറയുടെയും മകളാണ് മരിച്ച മെഹര്‍നിസ. ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വിഭാഗം മെമ്പര്‍ മുഹമ്മദ് ഷമീം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായത്തിനുണ്ട്.

പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ മരണപ്പെട്ടു

മലയാളി ഹാജിമാരുടെ അവസാനസംഘം നാട്ടിലേക്ക് മടങ്ങി

റിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തിയ അവസാന ഹജ്ജ് സംഘം നാട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച വൈകീട്ട് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെട്ട 304 തീര്‍ഥാടകര്‍ അടങ്ങുന്ന സംഘം തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തി. 

ഇതോടെ ജൂലൈ 15ന് ആരംഭിച്ച മലയാളി തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കം പൂര്‍ത്തിയായി. 22 വിമാനങ്ങളിലാണ് മുഴുവന്‍ തീര്‍ഥാടകരും നാട്ടില്‍ തിരിച്ചെത്തിയത്. തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍നിന്നുള്ളവരും ലക്ഷദ്വീപില്‍ നിന്നുള്ളവരും നെടുമ്പാശ്ശേരി വഴിയാണ് ഹജ്ജിന് സൗദിയിലെത്തിയത്. മടങ്ങിയതും കേരളത്തിലേക്ക് തന്നെയാണ്. അവസാനം മടങ്ങിയ 304 പേരുടെ സംഘത്തിലും തമിഴ്നാട്ടില്‍നിന്നുള്ള 90 ഹാജിമാരുണ്ട്.  

നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി മരിച്ചു

2,062 പുരുഷന്മാരും 3,704 വനിതകളും ഉള്‍പ്പടെ ആകെ 5,766 മലയാളി തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജില്‍ പങ്കെടുത്തത്. ഇതില്‍ 1,650 പേര്‍ പുരുഷസഹായമില്ലാതെ എത്തിയവരാണ്. മലയാളികളെ കൂടാതെ നെടുമ്പാശ്ശേരി എംബാര്‍ക്കേഷന്‍ വഴി ലക്ഷദ്വീപ്, തമിഴ്‌നാട്, പോണ്ടിച്ചേരി, അന്തമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം ആകെ 7,727 തീര്‍ഥാടകരാണ് കേരളം വഴി ഹജ്ജിനെത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios